728x90 AdSpace

Place Ads Code Bro
Latest News
Saturday, 9 January 2016

ഛത്രപതി ശിവജിയായി വിക്രം|vikram-in-an-epic-role-of-chathrapathi-shivaji


ചരിത്ര നായകന്റെ വേഷത്തിൽ അഭിനയക്കാനിരുന്ന "കരികാലൻ"ന്റെ ചിത്രീകരണം പാതിവഴിയിൽ മുടങ്ങിപ്പോയത് വിക്രമിന്റെ ആരാധകരെ കുറച്ചല്ല നിരാശപ്പെടുത്തിയത്. എന്നാൽ താരം ഇന്ത്യൻ ചരിത്രത്തിലെ ഒരു വലിയ പോരാളിയുടെ വേഷത്തിൽ എത്തുമെന്നാണ് പുതിയ വാർത്ത‍. മറാത്ത സംവിധായകനായ ഓം റൗട്ടിന്റെ പുതിയ ചിത്രത്തിലാണ് മറാത്ത വീരനായകനായ ഛത്രപതി ശിവജിയുടെ റോളിൽ വിക്രം എത്തുന്നത്. സിനിമയുടെ കഥ കേട്ട് ഇഷ്ടപ്പെട്ട 'ചിയാൻ' സിനിമ ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചതായി അറിയുന്നു.
സ്വാതന്ത്ര്യ സമര പോരാളിയായ ബാല ഗംഗധാര തിലകന്റെ ജീവിതം ആസ്പദമാക്കി ഓം റൗട്ട് മുന്നേ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 'ദി സ്പിരിറ്റ്‌ ഓഫ് ചെന്നൈ' എന്ന മ്യൂസിക്‌ അൽബത്തിന്റെ തിരക്കിലുള്ള വിക്രം 'അരിമ നമ്പി' ഫെയിം ആനന്ദ് ശങ്കറിന്റെ 'മാരീചൻ' എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 2017 തുടക്കതോടെയാകും വിക്രം ഛത്രപതിയാകുന്നത്
  • Blogger Comments
  • Facebook Comments

0 comments:

Post a Comment

Item Reviewed: ഛത്രപതി ശിവജിയായി വിക്രം|vikram-in-an-epic-role-of-chathrapathi-shivaji Rating: 5 Reviewed By: JishnuR