'കളിമണ്ണ് 'എന്ന ചിത്രത്തിന് ശേഷം ഒരു വലിയ ഇടവേളയാണ് ബ്ലെസി എന്ന സംവിധായകൻ സിനിമയിൽ നിന്ന് എടുത്തത്. പല പ്രോജക്ടുകൾ ബ്ലെസി ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഏറ്റവും ഒടുവിലായി ലഭിക്കുന്ന വാർത്തകൾ വളരെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരുന്ന ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിന് ചലച്ചിത്രാവിഷ്കാരം നൽകി ബ്ലെസി തിരികെ വരുന്നു എന്നാണ്.
വിക്രമിന്റെ പേരാണ് ഈ ചിത്രത്തിലേക്ക് ഏറ്റവും ഒടുവിലായി ഉയർന്നു കേട്ട പേരെങ്കിലും അതിനും മുൻപ് പറഞ്ഞു കേട്ട പ്രിഥ്വിരാജിനെ നായകനാക്കിയാണ് ബ്ലെസി 'ആടുജീവിതം' ഇപ്പോൾ സിനിമയാക്കാൻ ഒരുങ്ങുന്നത് എന്നാണ് വാർത്തകൾ. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കും.
0 comments:
Post a Comment