728x90 AdSpace

Place Ads Code Bro
Latest News
Monday, 2 November 2015

മോഹൻലാൽ പറയുന്നു : പുഞ്ചിരിക്കൂ മനസ്സ് തുറന്ന്.. Mohanlal and Mammootty joins for Ramesh Pisharodys short film Punchirikoo Parasparam



ഓരോ മുഖത്തും പുഞ്ചിരി നിറയട്ടെ...ഓരോ നിമിഷവും സന്തോഷഭരിതമാകട്ടെ.. മനസ്സ് തുറന്ന് പരസ്പരം പുഞ്ചിരിക്കൂ..' എന്ന സന്ദേശവുമായി മഹാനടൻ മോഹൻലാൽ എത്തുന്ന ഹ്രസ്വചിത്രം 'പുഞ്ചിരിക്കൂ പരസ്പരം' പുറത്തിറങ്ങി. ഹാസ്യതാരവും അവതാരകനുമായ രമേശ് പിഷാരടി നിർമിച്ച് ഹരി പി നായർ സംവിധാനം ചെയ്തിരിക്കുന്ന ഈ ഹ്രസ്വചിത്രം മനസ്സ് തുറന്ന് ലോഭമില്ലാതെ ചിരിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഇന്ന് ഈ ഹ്രസ്വചിത്രം പ്രകാശനം ചെയ്തത്. ചിരിക്കാനുള്ള കഴിവ് ദൈവം തന്നത് മനുഷ്യനു മാത്രമാണ്. എന്നിട്ടും ചിരിക്കാൻ നമ്മൾ മടി കാണിക്കുന്നു...പ്രത്യേകിച്ച് മലയാളികൾ. അതുകൊണ്ടാണ് കേരളപ്പിറവി ദിനത്തിൽ ഈ ഹ്രസ്വചിത്രം ഞങ്ങൾ നിങ്ങൾക്ക് തരുന്നത്" നിർമ്മാതാവ് രമേഷ് പിഷാരടി പറയുന്നു.

2 മിനിറ്റ് 18 സെക്കന്റ്‌ മാത്രം ദൈർഘ്യമുള്ള ഇൗ ഹ്രസ്വചിത്രം പരസ്പരം പുഞ്ചിരിക്കൂ എന്ന ആശയമാണ് മുന്നോട്ടു വയ്കുന്നത്. മോഹൻലാൽ, രൺജി പണിക്കർ, ധർമജൻ, പേളി മാണി, ആശാ അരവിന്ദ് , അക്ഷര കിഷോർ, ജെന്നിഫർ ആന്റണി തുടങ്ങിയവർക്കൊപ്പം രമേശ് പിഷാരടിയും ഇതിൽ അഭിനയിച്ചിരിക്കുന്നു. ക്യാമറ ശ്രീജിത്ത്‌ വിജയനാരായണൻ. സംഗീതം രാഹുൽ രാജ്.
  • Blogger Comments
  • Facebook Comments

0 comments:

Post a Comment

Item Reviewed: മോഹൻലാൽ പറയുന്നു : പുഞ്ചിരിക്കൂ മനസ്സ് തുറന്ന്.. Mohanlal and Mammootty joins for Ramesh Pisharodys short film Punchirikoo Parasparam Rating: 5 Reviewed By: JishnuR