എല്ലാ രീതിയിലും ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തെ വെല്ലാനാണ് യന്തിരന്‍ 2വിലൂടെ ശങ്കറിന്റെ തീരുമാനം. ചിത്രത്തില്‍ വില്ലനായി അഭിനയിക്കാന്‍ 100 കോടി മുടക്കി സാക്ഷാല്‍ അര്‍ണോള്‍ഡിനെ ഇറക്കിയപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായി.
പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 450 കോടിയാണ് യന്തിരന്‍ 2വിന്റെ ബഡ്ജറ്റ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം. ബാഹുബലിയുടെ രണ്ടു ഭാഗങ്ങളുടെ മുടക്ക് 250 കോടിയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ അവകാശപ്പെട്ടിരിക്കുന്നതും.
ഇളയദളപതിയുടെ കത്തി ഒരുക്കിയ ലൈക പ്രൊഡക്ഷന്‍സ് ആണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മിക്കുന്നത്. ആമി ജാക്സണ്‍ ചിത്രത്തില്‍ രജനിയ്ക്ക് നായികയായി എത്തും. 17 അസോഷ്യേറ്റ് ഡയറക്ടേര്‍സ് ആണ് ചിത്രത്തില്‍ ശങ്കറിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.
---- Adapted On Manorama News
---- Adapted On Manorama News
0 comments:
Post a Comment