728x90 AdSpace

Place Ads Code Bro
Latest News
Friday, 23 October 2015

മോഹൻലാലിന് പകരം കമൽഹാസൻ | Kamal hassan replaces Mohanlal



വാനപ്രസ്ഥം' എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി പ്രമുഖ സംവിധായകൻ ഷാജി എൻ കരുണ്‍ ഒരുക്കാനിരുന്ന ചിത്രമായിരുന്നു 'ഗാഥ'. മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരാൻ ടി പത്മനാഭന്റെ 'കടൽ' എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ നിന്ന് മോഹൻലാൽ ഈയിടെ പിന്മാറിയത് വാർത്തയായിരുന്നു.
ഏറ്റവും ഒടുവിലായി ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മോഹൻലാലിന് പകരം കമൽഹാസൻ ഈ ചിത്രത്തിലേക്ക് എത്തുമെന്നാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ പുരോഗമിക്കുകയാണ്. വിദേശ സംഗീത സംവിധായകരായിരിക്കും സിനിമയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്യുക.
  • Blogger Comments
  • Facebook Comments

0 comments:

Post a Comment

Item Reviewed: മോഹൻലാലിന് പകരം കമൽഹാസൻ | Kamal hassan replaces Mohanlal Rating: 5 Reviewed By: JishnuR