728x90 AdSpace

Place Ads Code Bro
Latest News
Sunday, 25 October 2015

ബാഹുബലി 3 വരുന്നുണ്ട്: രാജമൗലി baahubali 3 on the cards confirms rajamouli


എല്ലാ ഊഹാപോഹങ്ങൾക്കും വിട. ബാഹുബലിയുടെ മൂന്നാം ഭാഗത്തെ സംബന്ധിച്ച് നിരവധി വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു. വാർത്തയുടെ സ്ഥിരീകരണവുമായി സാക്ഷാൽ രാജമൗലി തന്നെ അവസാനം രംഗത്തെത്തി.
ബാഹുബലിയുടെ മൂന്നാം ഭാഗം വരുന്നുണ്ടെന്നും എന്നാൽ ഇപ്പോൾ പൂർത്തിയാകുന്ന ബാഹുബലിയുടെ രണ്ടു ഭാഗങ്ങളുടെ കഥയുടെ മൂന്നാം ഭാഗത്തിന് ബന്ധമില്ലെന്നും രാജമൗലി പറഞ്ഞു. ബാഹുബലിയുടെ കഥ ഈ രണ്ടു ഭാഗങ്ങളിലൂടെ പൂർത്തിയാകും. മൂന്നാം ഭാഗം ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ ഉപയോഗിച്ചുള്ള മറ്റൊരു കഥയായിരിക്കുമെന്നും പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത സിനിമാഅനുഭവമായിരിക്കും ആ ചിത്രം നൽകുകയെന്നും രാജമൗലി പറഞ്ഞു.
ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും.
ബാഹുബലി 2വിന്റെ റിലീസ് തിയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അടുത്തവർഷം ഡിസംബർ ഒന്നിന് ബാഹുബലി ദ് കൺക്ളൂഷൻ തിയറ്ററുകളിലെത്തും
---- Manorama News Adapted
  • Blogger Comments
  • Facebook Comments

0 comments:

Post a Comment

Item Reviewed: ബാഹുബലി 3 വരുന്നുണ്ട്: രാജമൗലി baahubali 3 on the cards confirms rajamouli Rating: 5 Reviewed By: JishnuR